NADAMMELPOYIL NEWS
OCTOBER 28/21
കോഴിക്കോട്:; പന്തീരാങ്കാവ് യു.എ.പി.എ കേസിൽ പ്രിയ സുഹൃത്ത് താഹ ഫസലിന് ജാമ്യം ലഭിച്ചതിലും തെൻറ ജാമ്യം ശരിെവച്ചതിലും ഏറെ സന്തോഷമുണ്ടെന്ന് അലൻ ഷുഹൈബ്. പത്തു മാസമായി താഹയുടെയും വീട്ടുകാരുടെയും സങ്കടം താൻ കാണുകയാണെന്ന് അലൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
തീർച്ചയായും നീതിയാണിത്. താഹ എത്രയും പെട്ടെന്ന് പുറത്തിറങ്ങട്ടെ. ചിലർക്കുള്ള മറുപടിയാണ് കോടതിയുടെ തീരുമാനമെന്നും അലൻ പറഞ്ഞു.
അലന് ജാമ്യം കിട്ടുകയും താഹക്ക് കിട്ടാതിരിക്കുകയും ചെയ്തതിൽ ചിലർ തെറ്റായ പ്രചാരണം നടത്തിയത് ഏറെ വിഷമമുണ്ടാക്കിയെന്ന് അലെൻറ മാതാവ് സബിത മഠത്തിൽ പറഞ്ഞു. മകൻ ഇന്നാണ് ഒന്ന് ചിരിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. കോവിഡ് കാരണം വീട്ടിൽ ക്വാറൻറീനിലാണ് അലൻ.
________