NADAMMELPOYIL NEWS
OCTOBER 27/21 6.27 pM
മലപ്പുറം:; പതിനേഴുകാരി വീട്ടിലെ മുറിക്ക് ഉള്ളിൽ പ്രസവിച്ചത് വീട്ടുകാർ അറിഞ്ഞത് കുഞ്ഞ് കരഞ്ഞപ്പോൾ മാത്രം. മലപ്പുറം (Malappuram) കോട്ടക്കൽ (Kottakkal) ആണ് സംഭവം. വീട്ടുകാരിൽ നിന്നും ഗർഭം (Pregnancy) ഒളിച്ച് വെച്ച പെൺകുട്ടി പ്രസവിച്ചതും പ്രസവ ശേഷം പൊക്കിൾകൊടി (Umbilical cord) മുറിച്ചതും യൂട്യൂബ് (YouTube) നോക്കി. പെൺകുട്ടിയെ ഗർഭിണിയാക്കിയ 21 കാരനെ പോക്സോ നിയമ പ്രകാരം (Pocso) പോലീസ് അറസ്റ്റ് ചെയ്തു
കേൾക്കുമ്പോൾ അവിശ്വസനീയം എന്ന് തോന്നാം പക്ഷേ കോട്ടക്കൽ സംഭവിച്ചത് ആരെയും ഞെട്ടിക്കുന്നതാണ്. ഈ മാസം 20ാം തീയതിയാണ് പെൺകുട്ടി തന്റെ റൂമിനുള്ളിൽ ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്. നവജാത ശിശുവിന്റെ കരച്ചിൽ കേട്ടാണ് വീട്ടുകാർ പോലും ഇക്കാര്യം അറിഞ്ഞത്. പ്രസവശേഷം പൊക്കിൾകൊടി മുറിച്ചതും 17 കാരി ഒറ്റക്ക്. ഇതിന് ആശ്രയിച്ചത് യൂട്യൂബ് വീഡിയോകളെയും.
_____