കോഴിക്കോട്: കൊയിലാണ്ടി – എടവണ്ണ സംസ്ഥാനപാതയിൽ കാലവർഷത്തിൽ ഉണ്ടായ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരൻ മരിക്കാനിടയായ സംഭവത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി.

റോഡിന്റെ അറ്റകുറ്റപ്പണികൾ ഏറ്റെടുത്ത കമ്പനിക്കും കെ.എസ്.ടി.പി.ക്കുമാണ് നിർദേശം നൽകിയത്. ഈ സംഭവത്തിൽ കമ്പനിയുടെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഒക്ടോബർ 26-ന് മുമ്പായി റിപ്പോർട്ട് സമർപ്പിക്കണം. വിവിധ സംസ്ഥാന/ ദേശീയപാതകളിൽ അപകടമരണങ്ങൾ ഉണ്ടാവാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാനായി ദുരന്തനിവാരണ നിയമപ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉത്തരവ് നൽകി. ഒക്ടോബർ 26-ന് ജില്ലയിലെ ദേശീയ സംസ്ഥാനപാതയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേരാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *