NADAMMELPOYIL NEWS
OCTOBER 23/21
കുറ്റ്യാടി: ജാനകിക്കാട് കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി വീണ്ടും പീഡനത്തിരായായത് പെരുവണ്ണാമൂഴി പന്നിക്കോട്ടൂര്‍ വനത്തില്‍ വച്ച്.
സംഭവത്തില്‍ കുറ്റ്യാടി ആക്കല്‍ സ്വദേശി മാവിലപ്പാടി ഗുരുക്കള്‍ പറമ്പില്‍ മര്‍വിന്‍ (22) നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ പ്രതിയുടെ അറസ്റ്റ് പേരാമ്പ്ര ഡിവൈഎസ്പി ജയന് ഡൊമിനിക്ക് രേഖപ്പെടുത്തി.
പ്രതിയെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കി. പന്നിക്കോട്ടൂര്‍ പുഞ്ചവയല്‍ എന്ന സ്ഥലത്ത് വച്ച് ഈ മാസം 16 നാണ് പതിനേഴുകാരിയായ പെണ്‍കുട്ടി രണ്ടാം തവണ പീഡനത്തിനിരയായത്.
പെണ്‍കുട്ടിയുടെ മാതാവിന്റെ വീടിന് സമീപം തോട്ടില്‍ അലക്കാന്‍ പോയപ്പോള്‍ അവിടെ നിന്ന് ഇരുവരും ചേര്‍ന്ന് കുട്ടിയെ ഇവിടെ എത്തിക്കുകയായിരുന്നു.
മൂന്നുപേരും ഒരു ബൈക്കിലാണ് ഇവിടെ എത്തിയത്. തുടർന്ന് ഉള്‍വനത്തിലേക്ക് കൂട്ടി കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ പെരുവണ്ണാമൂഴി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
നിലവില്‍ റിമാന്‍ഡിലുള്ള രാഹുലും ഇപ്പോള്‍ കസ്റ്റഡിയിലുള്ള മര്‍വിനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ രണ്ടാമതും പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
മര്‍വിനെ ഇന്നലെ രാത്രിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സായൂജ്, ഷിബു, രാഹുൽ, അക്ഷയ് എന്നീ നാല് പ്രതികളാണ് ഇതുവരെ പിടിയിലായത്.
________
കൂടുതല്‍ വാർത്തകൾക്ക് www.dailyspot.in എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാം
_______