മുക്കം: മുക്കം നഗരസഭാ പൂളപ്പൊയിൽ ഡിവിഷൻ കമ്മറ്റിയുടെ നേതൃതത്തിൽ എസ് എസ് എൽ സി,പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും ഉപഹാരസമർപ്പണവും നടത്തി.
നീലേശ്വരം ശിശുമന്ദിരത്തിൽ നടന്ന ചടങ്ങ് മുക്കം സർക്കിൾ ഇൻസ്‌പെക്ടർ കെ.പി അഭിലാഷ് ഉദ്ഘാടനം ചെയ്തു.കൗൺസിലർ എം.കെ യാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ അബൂബക്കർ ,ബിജുമോൻ ജോസഫ് ,നജ്മുദ്ധീൻ കുന്നത്ത് ,സതീഷ് പെരിങ്ങാട്ട് ,ബാസിൽ പി.സി ,അനസ് ബാബു,സലാം മുണ്ടോളി, ഷംനാദ് പി. കെ തുടങ്ങിയവർ സംസാരിച്ചു.