മുക്കം മുനിസിപ്പാലിറ്റിയിലെ ഡിവിഷൻ 6 നെല്ലിക്കാപൊയിൽ ഡിവിഷനിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഡിവിഷൻ കൗൺസിലർ വിശ്വനാഥന്റെയും ഹെൽത്ത് ഇൻസ്‌പെക്ടർ റോഷൻ എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് നിന്നും വന്ന ഫോഗിങ് ടീം ഫീൽഡ് വർക്ക് ഉദ്ധ്യേഗസ്ഥർമ്മാരായ ശരണ്യ, ഇസ്മെയിൽ, പ്രശോഭ്, സുരേഷ്, ഷാജു (ഫീൽഡ് അസിസ്റ്റന്റ് ) അനിൽ കുമാർ തുടങ്ങിയവർ ഡെങ്കിപ്പനി സ്ഥിരീകരിച്ച വീടും അടുത്തുള്ള നാല്പതോളം കുടുംബങ്ങൾ താമസിക്കുന്ന ഭാഗങ്ങളിലും അണുവിമുക്തമാക്കി. കൺവീനർ, RRT അംഗങ്ങൾ, ആശാവർക്കർ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കാളികളായി.