മുക്കം: WIPR 8 ൽ കൂടുതലുള്ള 12 ഡിവിഷനുകൾ കർശന ലോക്ഡോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കലക്ടർ ഉത്തരവിറക്കിയ സാഹചര്യത്തിൽ മുക്കം നഗരസഭയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചു.
കടകളിലും മറ്റ് സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തും, കോറന്റീൻ ലംഘനം നടത്തിയാൽ കർശന നിയമനടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു, കർശന ലോക്ഡോൺ നിയന്ത്രണമുള്ള ഡിവിഷനുകളിൽ ഭക്ഷ്യ വസ്തുക്കളും മരുന്ന് ഉൾപ്പെടെയുളള അവശ്യസാധനക്കളുടെ വിൽപ്പന കേന്ദ്രങ്ങൾ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രമെ പ്രവർത്തിപ്പിക്കാൻ പാടുള്ളു. ഹോട്ടലുകളിലും റസ്റ്റാറൻ്റുകളിലും ഹോം ഡെലിവറി മാത്രം അനുവദിക്കുന്നതാണ്.
നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൻ സഹകരിക്കണമെന്ന് മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു അഭ്യർത്ഥിച്ചു.
ഓൺലൈൻ വഴി നടത്തിയ മീറ്റിംഗിൽ നഗരസഭാ ചെയർമാൻ പി.ടി ബാബു, ഡെപ്യൂട്ടി ചെയർപേഴ്സൺ കെ പി ചാന്ദിനി ,നഗരസഭാ സെക്രട്ടറി എം കെ ഹരീഷ്, സി.ഐ. കെ പി അഭിലാഷ്, നോഡൽ ഓഫീസർ സി കെ ഷാജി, മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ മജീദ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രജിതാ പ്രദീപ്, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ടി അജിത്ത് കുമാർ, സെക്ടർ മജിസ്ട്രേറ്റുമാർ, നഗരസഭാ കൗൺസിലർമാർ യോഗത്തിൽ യോഗത്തിൽ പങ്കെടുത്തു.