NADAMMELPOYIL NEWS
August 10/2021
കൊടുവള്ളി; വാവാട് ഉസ്താദ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട പി.കെ. കുഞ്ഞിക്കോയ മുസ്ലിയാരുടെ വേർപാട് സമസ്തക്കും നാടിനും തീരാനഷ്ടം. പാണ്ഡിത്യത്തിൻെറ ഭാവങ്ങളില്ലാതെ സാത്വികനും വിനയംകൊണ്ട് വിസ്മയം തീർക്കുകയും ചെയ്ത പ്രതിഭയായിരുന്നു പി.കെ. കുഞ്ഞിക്കോയ മുസ്ലിയാർ. ചെറുപ്പവലുപ്പമില്ലാതെ എല്ലാവരോടും ബഹുമാനവും വിനയവും പുലർത്തുകയും സൗഹൃദബന്ധങ്ങൾ കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു. കേരളത്തിനകത്തും പുറത്തും ആത്മീയ വേദികളിലെ നിറസാന്നിധ്യമായിരുന്നു. ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാർ, കോട്ടുമല അബൂബക്കര്‍ മുസ്ലിയാർ, താഴേക്കോട് കുഞ്ഞലവി മുസ്ലിയാർ, അണ്ടോണ അബ്ദുല്ല മുസ്ലിയാർ, നാരകശ്ശേരി അബൂബക്കര്‍ മുസ്ലിയാർ തുടങ്ങിയവര്‍ പ്രധാന ഉസ്താദുമാരും പി.എം.എസ്.എ പൂക്കോയ തങ്ങള്‍, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ, ഇ.കെ. ഉമറുല്‍ ഖാദിരി, കണ്ണിയാലമ മൗല എന്നിവര്‍ ആത്മീയ ഗുരുക്കന്മാരുമാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മുൻഷി പരീക്ഷ വിജയിച്ചു. അണ്ടോണ സൈനുൽ ഉലമ അബ്ദുല്ല മുസ്ലിയാരുടെ കീഴിൽ മതപഠനരംഗത്ത് സജീവമാവുകയും ചെയ്തു. വിവിധ പള്ളികളിലെ മതപഠനശാലകളിൽ അധ്യാപകനായും പ്രവർത്തിച്ചു. ആയിരക്കണക്കിന് പണ്ഡിതർ ശിഷ്യന്മാരായുണ്ട്. മത, സാമൂഹിക മേഖലകളിലെ പ്രശ്നങ്ങൾക്ക് മതവിധി തേടി നിരവധി പേരാണ് അദ്ദേഹത്തെ സമീപിക്കാറ്. കേരളത്തിന് അകത്തും പുറത്തുമായി ആയിരക്കണക്കിന് പണ്ഡിതന്മാർ ശിഷ്യന്മാരായുണ്ട്. ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാർ, കോട്ടുമല അബൂബക്കര്‍ മുസ്ലിയാർ, താഴേക്കോട് കുഞ്ഞലവി മുസ്ലിയാർ, അണ്ടോണ അബ്ദുല്ല മുസ്ലിയാർ, നാരകശ്ശേരി അബൂബക്കര്‍ മുസ്ലിയാർ തുടങ്ങിയവരുടെ ശിക്ഷണത്തിലാണ് മതപഠനം നേടിയത്. ജില്ലയിലെ അനേകം മഹല്ലുകളുടെ ഖാദികൂടിയായിരുന്നു. മതസ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിക്കുകയും ഒട്ടേറെ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായിരുന്നു. മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, മുബഷിർ ജമലുല്ലൈലി തങ്ങൾ, സമദ് ഫൈസി, നിയാസ് അലി ശിഹാബ് തങ്ങൾ, കാടാമ്പുഴ അലവി തങ്ങൾ, മുജീബ് തങ്ങൾ, ബാഫഖി തങ്ങൾ കുന്നുംപുറം, അബ്ദുൽ ബാരി ബാഖവി, അബ്ബാസലി ശിഹാബ് തങ്ങൾ, മുൻ എം.എൽ.എ കാരാട്ട് റസാഖ്, സി.പി. നാസർകോയ തങ്ങൾ, നഗരസഭ ചെയർമാൻ വി. അബ്ദു, സി. മുഹമ്മദ് ഫൈസി, കെ.എം. ഷാജി, എ. അരവിന്ദൻ, വി.എം. ഉമ്മർ മാസ്റ്റർ, മമ്മൂട്ടി മുസ്ലിയാർ വയനാട്, ഉമർ ഫൈസി മുക്കം, ബശീറലി തങ്ങൾ പാണക്കാട്, സൈനുൽ ആബിദീൻ തങ്ങൾ താമരശ്ശേരി, ആർ.വി. കുട്ടിഹസൻ ദാരിമി, അബ്ദുസ്സമദ് പൂക്കോട്ടൂർ, ബഹാവുദ്ദീൻ നദ്‌വി തുടങ്ങിയവർ വീട്ടിലെത്തുകയും മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു.
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______