കൊടുവള്ളി: ഇരുപത്തി ഒന്നോളം പേരുടെ മരണത്തിനും അമ്പത്തിയാറോളം പേർക്ക് മാരക പരിക്കുമേറ്റ കരിപ്പൂർ വിമാന ദുരന്തത്തിന്റെ വാർഷിക ദിവസമായ ഇന്ന്, പ്രവാസി കോൺഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി ദുരന്ത ദിനത്തിന്റെ ഓർമ്മ പുതുക്കി.
വൈകിട്ട് ചേർന്ന് ഗൂഗിൾ മീറ്റിൽ നിയോജക മണ്ഡലം പ്രസിഡണ്ട് സി.കെ അബ്ബാസ് മീറ്റ് ഉദ്ഘാടനം ചെയ്തു. മീറ്റിൽ സൈനുദ്ധീൻ പി കെ, റാഫി എം.ആർ , ശറഫുദ്ധീൻ, സിദ്ധീഖ് എന്നിവർ പങ്കെടുക്കുകയും എം പി നാസിർ പി എം സ്വാഗതവും , താരീഖ് നന്ദി പറയുകയും ചെയ്തു.
ദുരന്തംനടന്ന് ഒരു വർഷം പൂർത്തിയായിട്ടും പ്രഖ്യാപിക്കപ്പെട്ട സാമ്പത്തിക സഹായമോ ദുരന്തത്തിൽ പെട്ടവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയോ നൽകാത്തതിലുള്ള പ്രതിഷേധം ബന്ധപ്പെട്ട വരെ അറിയിക്കാൻ യോഗംതീരുമാനിച്ചു.
തിരിച്ച് വന്ന 16 ലക്ഷത്തോളം പ്രവാസികളുടെ മടക്ക യാത്രാ സംബന്ധമായ കാര്യത്തിന് കേന്ദ്ര വിദേശകാര്യ വകുപ്പിന് ഇ- മെയിൽ അയക്കാനും യോഗം തീരുമാനിച്ചു