ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും കുത്തനെ ഉയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം 20,23,52,617 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം പതിനായിരത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 42.89 ലക്ഷമായി. നിലവില്‍ ഒരു കോടി അറുപത്തിരണ്ട് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

ഇന്നലെ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയില്‍ നിന്നാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അറുപത്തിനാല് ലക്ഷം പിന്നിട്ടു. 6.32 ലക്ഷം പേര്‍ മരിച്ചു.

കഴിഞ്ഞ ദിവസം ഇന്ത്യയില്‍ 44,643 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. 4.26 ലക്ഷം പേര്‍ മരിച്ചു. നിലവില്‍ 4.14 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മൂന്ന് കോടി പത്ത് ലക്ഷം പേര്‍ രോഗമുക്തി നേടി. ഇതുവരെ 49.5 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *