NADAMMELPOYIL NEWS
August 04/2021
കോഴിക്കോട്; ചന്ദ്രിക പത്രത്തിന്‍റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് വീണ്ടും ഇ.ഡി നോട്ടീസ്. മറ്റന്നാൾ മൊഴിയെടുക്കുമെന്ന് കാണിച്ചാണ് നോട്ടീസ്. കോഴിക്കോട് ചികിത്സയിലുള്ള സ്ഥലത്തെത്തിയാണ് നോട്ടീസ് നൽകിയത്.
അതേസമയം, ചന്ദ്രിക പത്രത്തിലെ സാമ്പത്തിക ഇടപാടുകളിൽ ഹൈദരലി തങ്ങൾക്ക് ബന്ധമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ.ടി. ജലീലിന്‍റെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചന്ദ്രികയിലെ ഒരു സാമ്പത്തിക ഇടപാടിനും പാണക്കാട് തങ്ങൾ ഒരുനിലക്കും ഉത്തരവാദിയല്ല. ഇത് സംബന്ധിച്ച രേഖ ‘ചന്ദ്രിക’യുടെ ഫിനാൻസ് ഡയറക്ടർ ഇ.ഡിക്ക് സമർപ്പിച്ചു. അതിൽ വ്യക്തത വരുത്താനായി അധികാരം ഡെലിേഗറ്റ് ചെയ്തിട്ടുണ്ടോയെന്ന് ഇ.ഡി ചോദിച്ചു. ദിവസം നിശ്ചയിച്ച് നോട്ടീസ് നൽകുകയും വന്ന് ചോദിക്കുകയും ചെയ്തു. 2014 ൽതെന്ന സർവ അധികാരങ്ങളും കൈമാറിയിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______