NADAMMELPOYIL NEWS
August 02/2021
താമരശ്ശേരി; പോക്സോ കേസില്‍ റിമാൻഡിലായ കട്ടിപ്പാറ സ്കൂളിലെ കായികാധ്യാപകന്റെ പീഡനത്തിനിരയായ മറ്റു വിദ്യാര്‍ഥിനികളുടെ രഹസ്യമൊഴിയെടുത്തു. താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്(ഒന്ന്) മുമ്പാകെയാണ് വിദ്യാർഥികൾ മൊഴി നല്‍കിയത്. ഇരകളുടെ മൊഴി മാറ്റാന്‍ ഉന്നത സമ്മര്‍ദം നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താമരശ്ശേരി പൊലീസ് പരാതിക്കാരുടെ രഹസ്യമൊഴിയെടുക്കാന്‍ നടപടിയെടുത്തത്.
കായികാധ്യാപകന് നെല്ലിപ്പൊയില്‍ മീമുട്ടി വട്ടപ്പാറയില്‍ വി.ടി. മിനീഷിനെതിരെ രണ്ട് പോക്സോ കേസുകള്‍ ഉൾപ്പെടെ നാല് ലൈംഗികാതിക്രമക്കേസുകളും, ഒരു വിദ്യാര്‍ഥിനിയെ ക്രൂരമായി ദേഹോപദ്രവമേല്പിച്ചതിനു ജുവനൈല്‍ ആക്ട് പ്രകാരം ഒരു കേസുമാണ് താമരശേരി പൊലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ഇയാൾ കൂടുതല്‍ പേരെ പീഡിപ്പിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്. അധ്യാപകന് സൗകര്യമൊരുക്കിക്കൊടുത്ത ചിലരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ വീടുകളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു.
അറസ്റ്റിനു തൊട്ടു മുമ്പായി ഇരകളില്‍ ചിലരെയും രക്ഷിതാക്കളെയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. കായികാധ്യാപകനുമായി ബന്ധപ്പെട്ട് പരിശീലനത്തിനും മത്സരങ്ങൾക്കും പോയ മറ്റു കൂടുതൽ വിദ്യാർഥികൾക്ക് മോശമായ അനുഭവങ്ങൾ ഉണ്ടായോ എന്നറിയാൻ സ്കൂൾ അധികൃതരുമായും രക്ഷിതാക്കളുമായും ബന്ധപ്പെടുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
______
മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______