NADAMMELPOYIL NEWS
JULY 31/2021

പത്തനംതിട്ട; ആറന്മുളയിൽ 13 കാരി പീഡനത്തിനിരയായ സംഭവത്തിൽ( കുട്ടിയുടെ അമ്മ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. അമ്മയെ കൂടാതെ കായംകുളം സ്വദേശി ഷിബിൻ, മുഹമ്മദ് ഷിറാസ് എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 28നായിരുന്നു കുട്ടി പീഡനത്തിന് ഇരയായത്.

ആറന്മുളയിൽ 13കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അമ്മയ്‌ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. തുടർന്നാണ് കുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്തുക്കളായ കായകുളം സ്വദേശി ഷിബിൻ , മുഹമ്മദ് ഷിറാസ് എന്നിവരെ പോലീസ് പിടികൂടിയത്. ഇവർ ഇരുവരും കടയ്‌ക്കാവൂർ, ഹരിപ്പാട് പ്രദേശങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. കേസിൽ ഒന്നാം പ്രതി ഷിബിനും രണ്ടാം പ്രതി അമ്മയും മൂന്നാം പ്രതി മുഹമ്മദ് ഷിറാസും ആണ്.

ഈ മാസം 28ന് ആയിരുന്നു അമ്മയുടെ സമ്മതത്തോടെ സുഹൃത്തുക്കളായ രണ്ട് പേർ കുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോവുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തത്. കുട്ടിയെ കാണാതായതിനെ തുടർന്ന് രണ്ടാനച്ഛനാണ് പോലീസിൽ പരാതി നൽകിയത്. പിറ്റേന്ന് രാവിലെ കുട്ടിയെ സംഘം വീട്ടിൽ തിരിച്ചെത്തിച്ചു. വിവരം വാർഡ് മെമ്പർ പോലീസിൽ അറിയിക്കുകയും തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുള്ളതായി മനസിലാക്കുകയും ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അമ്മയുടെ പങ്കടക്കം വ്യക്തമാവുന്നത്.

പോലീസിന്റെ സംരക്ഷണയിൽ സർക്കാരിന്റെ ബാലിക സദനത്തിലേക്ക് മാറ്റിയ കുട്ടിക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഇല്ല.
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______

Leave a Reply

Your email address will not be published. Required fields are marked *