NADAMMELPOYIL NEWS
JULY 29/2021
കോഴിക്കോട്; കോഴിക്കോട് കട്ടിപ്പാറയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ അധ്യാപകന്‍ മിനീഷിനെതിരെ കൂടുതല്‍ പരാതികള്‍. കുട്ടികളുടെ രക്ഷിതാക്കളാണ് ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
ചൂഷണം ചെയ്യുന്നതിനായി ചില വിദ്യാര്‍ത്ഥികളെ ഇയാള്‍ ഹോസ്റ്റലില്‍ നിന്നും മറ്റൊരു വീട്ടില്‍ കൊണ്ടു വന്ന് താമസിപ്പിക്കാറുണ്ടായിരുന്നുവെന്ന ആരോപണവുമായി പൂര്‍വ വിദ്യാര്‍ഥിയും അമ്മയും രംഗത്തെത്തിയതായി മീഡിയാവണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അധ്യാപകന്റെ മോശം പെരുമാറ്റം മൂലം കുട്ടിക്ക് കായികരംഗം വിടേണ്ടിവന്നുവെന്നും
ഇയാള്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും കുട്ടിയും അമ്മയും പറഞ്ഞു.
രാത്രിയായാല്‍ വിദ്യാര്‍ഥികളെ ഫോണില്‍ വിളിച്ച് അശ്ലീല ചുവയോടെ മിനീഷ് സംസാരിക്കും. ചില വിദ്യാര്‍ഥികളെ സ്‌കൂള്‍ ഹോസ്റ്റലിന് പുറത്തുള്ള മറ്റൊരു സ്ത്രീയുടെ വീട്ടിലേക്ക് കൊണ്ടു പോകും. തന്നോട് പോലും മോശമായി ഇയാള്‍ ഫോണില്‍ പെരുമാറിയിട്ടുണ്ടെന്നാണ് വിദ്യാര്‍ത്ഥിയുടെ അമ്മ പറയുന്നത്.
സംഭവത്തെക്കുറിച്ച് ഇവര്‍ സ്‌കൂള്‍ അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു. സ്പ്രിന്റ് ഇനത്തില്‍ മികച്ച പ്രകടനം നടത്തിയിരുന്ന പെണ്‍കുട്ടി പരിശീലനം അവസാനിപ്പിച്ച് മറ്റൊരു സ്‌കൂളില്‍ ചേരുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
കട്ടിപ്പാറയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളിലെ കായികാധ്യാപകനാണ് മിനീഷ്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.
മിനീഷിനെതിരെ കൂടുതല്‍ പരാതി വരുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. അപമര്യാദയായി സംസാരിക്കുകയും തെറിവിളിക്കുകയും ചെയ്തുവെന്നാണ് പരാതി. മിനീഷ് ലൈംഗിക ചുവയുള്ള ഭാഷയില്‍ സംസാരിക്കുന്ന ശബ്ദരേഖ പുറത്തായിരുന്നു.
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______