NADAMMELPOYIL NEWS
JULY 27/2021
ഓമശ്ശേരി:;
TPR നിരക്ക് വളരെ കൂടുതലുള്ള പ്രദേശമായ ഓമശ്ശേരിയിൽ ലോക്ഡൗൺ ലംഘിച്ചുകൊണ്ട് ഫുട്ബോൾ കളിയിൽ ഏർപ്പെട്ടിരുന്ന കളിക്കാരുടെ
ബൈക്കുകൾ കൊടുവള്ളി പൊലീസ് പിടികൂടി. പോലീസിനെകണ്ട് കളിക്കാർ ഓടി രക്ഷപ്പെട്ടു.ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോൺ ആയ ഓമശ്ശേരി യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ കളികളിൽ ഏർപ്പെട്ടവരുടെ ബൈക്കുകളാണ് പിടികൂടിയത്.
ഇന്ന് ഓമശ്ശേരിയിൽ 53 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
വരും ദിവസങ്ങളിലും പോലീസിന്റെ കർശന പരിശോധന ഉണ്ടായിരിക്കും.
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______