NADAMMELPOYIL NEWS
JUNE 28/2021

രാമനാട്ടുകര; സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ. രാവിലെ 10.30 ന് ഹാജരായ അര്‍ജുനെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അർജുന്‍റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്. കേസില്‍ പ്രധാന പ്രതിയായ ഷെഫീഖുമായുള്ള ബന്ധമാണ് അറസ്റ്റിലേക്ക് നയിച്ചത്.
ഷെഫീഖ് കടം വാങ്ങിയ പണം തിരിച്ചുവാങ്ങാനാണ് കരിപ്പൂരിൽ എത്തിയതെന്ന് അർജുൻ മൊഴിനൽകിയിരുന്നു. എന്നാൽ അർജുന്‍റെ മൊഴി കസ്റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല. വക്കീല്‍ പറഞ്ഞു പഠിപ്പിച്ച മൊഴിയാണ് അര്‍ജുന്‍ പറയുന്നതെന്നാണ് കസ്റ്റംസിന്‍റെ നിഗമനം.സ്വർണക്കടത്തിലെ മുഖ്യ പ്രതി ഷെഫീഖിനൊപ്പം അർജുനെ നാളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *