NADAMMELPOYIL NEWS
JUNE 27/2021
കൂറ്റനാട്; (പാലക്കാട്): സമൂഹ മാധ്യമങ്ങൾ വഴി പ്രണയം നടിച്ച് വിദ്യാർഥിനിയെ ആത്മഹത്യയിലേക്ക് നയിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കളമശ്ശേരി കൊച്ചിൻ യൂനിവേഴ്സിറ്റിക്കടുത്തുള്ള പൂജാരി വളവിനടുത്ത് കൈപ്പടയിൽ ദിലീപ് കുമാറിനെയാണ് (45) ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ കുട്ടി ഇയാളുമായി സൗഹൃദത്തിലാവുകയായിരുന്നത്രെ.
തനിക്ക് 22 വയസ്സാണെന്നും സെൻറ് ആൽബർട്ട്സ് കോളജിലെ വിദ്യാർഥിയാണെന്നുമാണ് കുട്ടിയെ ധരിപ്പിച്ചിരുന്നത്. ബന്ധുവായ 24കാരെൻറ ഫോട്ടോയാണ് ഇയാൾ കാണിച്ചുകൊടുത്തത്. മാതാപിതാക്കൾ ബാങ്ക് ഓഫിസർമാരാണെന്നും കുട്ടിയെ വിശ്വസിപ്പിച്ചു.
അമ്മയാണെന്ന് പറഞ്ഞ് കൂട്ടുകാരിയെക്കൊണ്ട് സംസാരിപ്പിച്ചു. തുടർന്ന് കുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ഇവ സമൂഹ മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും ചെയ്തു.
ഭീഷണിയെത്തുടർന്ന് കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. മറ്റൊരു സ്ത്രീയുടെ പേരിലെടുത്ത സിം കാർഡുകളാണ് ഇയാൾ തട്ടിപ്പിന് ഉപയോഗിച്ചത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.