NADAMMELPOYIL NEWS
JUNE 23/2021
കോഴിക്കോട്; രാമനാട്ടുകര അപകടത്തിന്റെ അന്വേഷണം കൂടുതൽ കണ്ണികളിലേക്ക് നീളുന്നു. കൊടുവള്ളി, ചെർപ്പുളശ്ശേരി സംഘങ്ങൾക്ക് പുറമെ മറ്റു ചില സ്വർണ്ണക്കടത്ത് ഗ്രൂപ്പുകളും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസിന് ലഭിച്ച വിവരം. കണ്ണൂർ, പെരുമ്പാവൂർ അടക്കം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചില സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങൾക്കും ഇതിൽ പങ്കുണ്ടെന്ന വിവരമാണ് ലഭിക്കുന്നത്. ഇവരിൽ ചിലരുടെ പേര് വിവരങ്ങൾ പൊലീസിന് കൃത്യമായി ലഭ്യമായിട്ടുണ്ട്. അന്വേഷണപരിധിയിലായതിനാൽ വിവരങ്ങൾ പിന്നീടേ പുറത്തുപറയൂ.