NADAMMELPOYIL NEWS
FEBRUARY 21/2023
മലപ്പുറം: പാണക്കാട് സാദിഖലി തങ്ങള്‍ അദൃശ്ശേരിയുമായി വേദി പങ്കിട്ട സംഭവത്തില്‍ കടുത്ത അതൃപ്തിയില്‍ സമസ്ത.
വിഷയം ചര്‍ച്ച ചെയ്യാന്‍ സമസ്തയുടെ യുവജന – വിദ്യാര്‍ത്ഥി സംഘടനകള്‍ യോഗം വിളിച്ചു. എസ് വൈ എസ്, എസ് കെ എസ് എസ് എഫ് സംയുക്ത യോഗം നാളെ കോഴിക്കോട് ചേരും. രാവിലെ 11മണിക്കാണ് യോഗം. സംഭവത്തിലുള്ള അതൃപ്തി സാദിഖലി തങ്ങളെ നേതാക്കള്‍ നേരിട്ട് അറിയിച്ചിട്ടുണ്ട്.
സമസ്തയുടെ വിലക്ക് ലംഘിച്ചാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സി ഐ സി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി അദൃശ്ശേരിയുമായി വേദി പങ്കിട്ടത്. അദൃശേരിയുമായി വേദി പങ്കിടുകയോ സഹകരിക്കുകയോ ചെയ്യരുതെന്ന് സമസ്തയുടെ യുവജന സംഘടനയായ എസ് വൈ എസ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതു മറി കടന്നാണ് എസ് വൈ എസ് പ്രസിഡന്റായ സാദിഖലി തങ്ങള്‍ കോഴിക്കോട് നാദാപുരത്ത് വാഫി കോളേജ് ഉദ്ഘാടന ചടങ്ങില്‍ അദൃശ്ശേരിക്കൊപ്പം പങ്കെടുത്തത്. സാദിഖലി തങ്ങളുടെ നടപടിയില്‍ സമസ്ത കടുത്ത അതൃപ്തിയിലാണ്. അച്ചടക്ക ലംഘനം ആരോപിച്ചാണ് സമസ്ത എല്ലാ സ്ഥാനങ്ങളില്‍ നിന്നും അദൃശ്ശേരിയെ നേരത്തെ നീക്കിയത്.