NADAMMELPOYIL NEWS
JANUARY 31/2023

താമരശ്ശേരി : അത്യപൂര്‍വ്വമായ കസ്തൂരി കടത്താന്‍ ശ്രമിച്ച ദുര്‍മന്ത്രവാദിയടക്കം രണ്ടു പേര്‍ താമരശ്ശേരിയില്‍ അറസ്റ്റിലായി.
കോഴിക്കോട് വനം കണ്‍സര്‍വേറ്റര്‍ ഇന്‍സ്പെക്ഷന്‍ & ഇവാലുവേഷന്‍ നരേന്ദ്രബാബു ഐ. എഫ്. എസ്. ന് ലഭിച്ച രഹസ്യ വിവരത്തിന്‍്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് കോഴിക്കോട് കണ്ണൂര്‍ ഫ്ലയിയിംഗ് സ്ക്വാഡ് വിഭാഗവുമായി സഹകരിച്ച്‌ പരിശോധനയിലാണ് താമരശ്ശേരിയില്‍ വെച്ച്‌ കസ്തൂരി വില്‍പ്പനയ്ക്കായി കടത്താന്‍ ശ്രമിച്ച 2 പേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത് . താമരശ്ശേരി സ്വദേശിയായ മുഹമ്മദ് സി.എം, കോട്ടയം സ്വദേശി പ്രസാദ് സി.കെ. എന്നിവരാണ് പിടിയിലായത്.

മുഹമ്മദ് കര്‍ണാടക കോടലിപെട്ട കള്‍ക്കൊറ സ്വദേശിയാണ്. ചില മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്ത് ജീവിച്ച്‌ വരുന്നയാളാണ്. പ്രസാദ് കോട്ടയം ജില്ലയിലെ കുളംകുത്തിയെല്‍ വട്ടോളം സ്വദേശിയാണ്. ഇവരില്‍ നിന്ന് കസ്തൂരി വാങ്ങുന്നതിനായി കാസര്‍കോട് സ്വദേശികള്‍ ഇവരെ ബസ് സ്റ്റാന്‍ഡില്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. കസ്തൂരി മാനിനെ കൊന്നതിന് ശേഷം അതിന്‍്റെ നാഭി ഭാഗത്ത് മാന്‍ വന്യജീവി സംരക്ഷിത പട്ടികയില്‍ പെടുത്തി സംരക്ഷിച്ച്‌ വരുന്ന വന്യജീവിയാണ്.

ദൗത്യത്തില്‍ കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഇന്‍ ചാര്‍ജ് എം.പി. സജീവ്കുമാര്‍, കാസര്‍കോട് ഫ്ലയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി. രതീശന്‍, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ഷാജീവ്, ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ചന്ദ്രന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുരേന്ദ്രന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മാരായ ഹരിദാസ് ഡി, ലിയാണ്ടര്‍ എഡ്വേര്‍ഡ്, ഹരി, ശ്രീധരന്‍, ആന്‍സി രഹ്ന, , ആസിഫ്, അസ്‌ലം, ഡ്രൈവര്‍മരായ വത്സരാജന്‍,ജിജീഷ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *