NADAMMELPOYIL NEWS
JANUARY 18/2023
കൊടുവള്ളി;ബസിനുള്ളില്‍ വെച്ച് സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതിയെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
ബാലുശ്ശേരി എരമംഗലം ഓര്‍ക്കാട്ടുമീത്തല്‍ ബാബു എന്ന മധുവിനെ(49) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് അന്വേഷണം ആരംഭിച്ചതോടെ വട്ടോളിയില്‍ ടയര്‍ കട നടത്തുന്ന പ്രതി ഒളിവില്‍ പോയിരുന്നു. കൊടുവള്ളി ഇന്‍സ്പെക്ടര്‍ പി ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ എസ് ഐമാരായ അനൂപ് അരീക്കര, എസ് ആര് രശ്മി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഇ പി അബ്ദുല്‍ റഹീം, സി പി ഒ മരായ ജിനീഷ്, ഷെഫീഖ് നീലിയാനിക്കല്‍ എന്നിവരടങ്ങിയ സംഘം മഞ്ചേരിയില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.