NADAMMELPOYIL NEWS
DECEMBER 15/2022
കോഴിക്കോട്: കോഴിക്കോട് മയക്കുമരുന്നുമായി യുവാവ് പിടിയില്‍. 1715 മില്ലിഗ്രാം എം.ഡി.എംഎയുമായി ഉള്ളിയേരി പാണക്കാട് വീട്ടില്‍ ഷാഹില്‍ (26) ആണ് എക്സൈസിന്‍റെ പിടിയിലായത്.
ക്രിസ്മസ്- ന്യൂ ഇയര്‍ സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡിനിടയിലാണ് അറസ്റ്റ്. എക്സൈസ് ഇന്‍സ്‌പെക്ടര്‍ ഒ.ബി. ഗണേഷിന്റെ നേതൃത്വത്തില്‍ ബാലുശ്ശേരി എക്സൈസ് റെയ്ഞ്ച് പാര്‍ട്ടി അത്തോളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഷാഹില്‍ കുടുങ്ങിയത്.
ബൈക്കിലെത്തിയ യുവാവിനെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ന്യൂ ജെന്‍ മയക്കുമരുന്നായ എംഡിഎംഎ കണ്ടെത്തിയത്. പേരാമ്ബ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.കെ. ജയപ്രകാശ്, പ്രിവന്റിവ് ഓഫിസര്‍ സി.പി. ഷാജി, സി.ഇ.ഒമാരായ ടി. നൗഫല്‍, കെ.സി. ഷൈജു, പി.ജെ. ബേബി, പി. റഷീദ്, ഡ്രൈവര്‍ സി. ദിനേഷ് എന്നിവരും എക്സൈസ് സംഘത്തോടൊപ്പമുണ്ടായിരുന്നു.