NADAMMELPOYIL NEWS
OCTOBER 09/2022
കോഴിക്കോട്: കൊയിലാണ്ടിയില്‍ പര്‍ദ ധരിച്ച് നടന്ന പൂജാരിയെ പോലിസ് പിടികൂടി. വയനാട് കല്പറ്റ സ്വദേശി ജിഷ്ണു നമ്പൂതിരി ആണ് പിടിയിലായത്. ഇയാളെ പോലിസ് പിന്നീട് വിട്ടയച്ചു. കൊയിലാണ്ടി ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് യുവാവ് പര്‍ദയിട്ട് കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പെട്ട ഓട്ടോറിക്ഷ തൊഴിലാളികളാണ് ജിഷ്ണുവിനെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്.
എന്നാല്‍ ചിക്കന്‍ പോക്‌സ് വന്നതിനാലാണ് പര്‍ദ്ദ ധരിച്ചെത്തിയതെന്നാണ് ജിഷ്ണു പോലിനോട് പറഞ്ഞത്. കുറ്റകൃത്യങ്ങള്‍ ഒന്നും ചെയ്യാത്തതിനാല്‍ ജിഷ്ണുവിനെ വിട്ടയച്ചതായി കൊയിലാണ്ടി പോലിസ് പറഞ്ഞു. കല്പറ്റ സ്വദേശിയായ ജിഷ്ണു നമ്പൂതിരി മേപ്പയ്യൂരിലെ ഒരു ക്ഷേത്രത്തില്‍ രണ്ട് മാസമായി പൂജാരിയായി ജോലി ചെയ്യുകയായിരുന്നു.