NADAMMELPOYIL NEWS
AUGUST 02/2022
കോഴിക്കോട്:കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 03) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
ജില്ലയില്‍ കനത്ത മഴ തുടരുകയാണ്.ഓഗസ്റ്റ് 2,3,4 തിയ്യതികളില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.മഴ കനത്തതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും ഉരുള്‍പൊട്ടലും,പരക്കെ നാശനഷ്ടങ്ങളും ഉണ്ടായിരിക്കുകയാണ്.പത്ത് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപോര്‍ട്ട് ചെയ്തത്