NADAMMELPOYIL NEWS
AUGUST 01/2022
കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ എസ്.ഐയ്ക്കും ഡ്രൈവർക്കും നേരെ ആക്രമണം. രണ്ടുപേർ അറസ്റ്റിൽ. കസബ എസ്.ഐ എസ്. അഭിഷേക്, ഡ്രൈവർ മുഹമ്മദ് സക്കറിയ എന്നിവരെയാണ് ആക്രമിച്ചത്. സംഭവത്തിൽ കുറ്റ്യാടി മൊകേരി കോണോടൻചാലിൽ വിപിൻ പത്മനാഭൻ (30), മലാപ്പറമ്പ് പറക്കണ്ടത്തിൽ ഷഹബിൽ (32) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ മൂന്നോടെ പാളയം ചിന്താവളപ്പ് ജംഗ്ഷനിലാണ് സംഭവം. ഇരുചക്രവാഹനത്തിൽ എത്തിയ ഇരുവരെയും സംശയംതോന്നി ചോദ്യം ചെയ്തതാണ് സംഭവത്തിന് തുടക്കം. വാഹനത്തിന്റെ രേഖകൾ ചോദിച്ചതോടെ പൊലീസിനോട് തട്ടിക്കയറിയ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു. എസ്.ഐയ്ക്ക് കൈമുട്ടിനും ഡ്രൈവർക്ക് തലയ്ക്കും പരിക്കുണ്ട്. അറസ്റ്റിലായ ഷഹബിലിനെതിരെ അഞ്ച് കേസുകൾ നിലവിലുള്ളതായി എസ്.ഐ പറഞ്ഞു. കോഴിക്കോട്
ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.