NADAMMELPOYIL NEWS
JULY 31/2022
തിരുവനന്തപുരം: കഴക്കൂട്ടം, ആക്കുളത്ത് വാടക വീട്ടിൽ നിന്ന് മയക്കുമരുന്നായ എംഡിഎംഎയുമായി നാലുപേെ പിടികൂടി. കണ്ണൂര്‍ പാനൂര്‍ സ്വദേശി അഷ്‌കര്‍, തിരുവനന്തപുരം ആക്കുളം സ്വദേശി മുഹമ്മദ് ഷാരോണ്‍, ആറ്റിങ്ങല്‍ സ്വദേശി സീന, കോഴിക്കോട് കൊടുവള്ളി സ്വദേശി ഫഹദ് എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 74 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ഒന്നാം പ്രതിയായ അഷ്കർ ശനിയാഴ്ച ബാംഗ്ലൂരിൽ നിന്നും എംഡിഎംഎയുമായി വരുന്ന വിവരമറിഞ്ഞ പൊലീസ് നടത്തിയ തിരച്ചിലിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. അഷ്കർ എംഡിഎംഎ കടത്തി കച്ചവടം നടത്തുന്നയാളാണ്. മുൻപും ഇയാൾക്കായി തെരച്ചിൽ നടത്തിയിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. അഷ്‌കര്‍ ഒരു ഗര്‍ഭിണിയുമായി എത്തിയാണ് ആക്കുളത്ത് വാടകയ്ക്ക് വീട് എടുത്തതെന്ന് പോലീസ് പറഞ്ഞു. ശ്രീകാര്യം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ശ്രീകാര്യം തുമ്പ എസ്എച്ച്ഒമാരായ തൻസീം അബ്ദുൾ സമദ്, ശിവകുമാർ, എസ്ഐമാരായ പ്രശാന്ത് എം, അനൂപ് ചാക്കോ, ഇൻസമാം, എഎസ്ഐ രാജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷെർഷ, ഗോപകുമാർ, സിപിഒമാരായ ബിനു, പ്രശാന്ത്, വിനീത്, വിഷ്ണു വനിതാ കോൺസ്റ്റബിൾ ഗീതു എന്നിവരാണ് സംഘമാണ് ഇവരെ പിടികൂടിയത്