NADAMMELPOYIL NEWS
JULY 29/2022
കോഴിക്കോട്: കോഴിക്കോട് ചാലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട. പതിമൂന്നരക്കിലോ കഞ്ചാവുമായി നരിക്കുനി സ്വദേശികളായ സുനീഷ് , ദീപേഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. കസബ പൊലിസും ഡന്‍സാഫും സിറ്റിക്രൈം സ്ക്വാഡും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഒന്നര കിലോ കഞ്ചാവുമായി മലപ്പുറം മുതുവല്ലൂര്‍ സ്വദേശി റിന്‍ഷാദിനെ ടൗണ്‍ പൊലിസും അറസ്റ്റു ചെയ്തു.
ഇന്നലെ രാത്രി വാഹനപരിശോധനക്കിടെയാണ് പിക്കപ്പ് വാഹനത്തില്‍ കടത്തുകയായിരുന്ന പതിമൂന്നരക്കിലോ കഞ്ചാവ് പൊലിസ് പിടികൂടിയത്. പൊലിസിനെ കണ്ട് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിവിദഗ്ധമായി പിടികൂടി. വാഹനത്തില്‍ ചാക്ക് കെട്ടിനടിയില്‍ എട്ടോളം പൊതികളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കോഴിക്കോട് നഗരത്തില്‍ വിതരണം ചെയ്യാനായി കര്‍ണാടകയില്‍ നിന്ന് എത്തിച്ചതായിരുന്നു .കുറച്ച് നാളായി പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികള്‍. ഇവര്‍ 10 വര്‍ഷത്തിലധികമായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് എത്തിക്കുന്നുണ്ട്.
പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയില്‍ മുപ്പതിനായിരത്തോളം വിലവരും. പിടിയിലായ സുനീഷ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവു വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ്.പ്രതികള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്നവരെ കുറിച്ചും പ്രതികള്‍ കഞ്ചാവി വിതരണം ചെയ്യുന്നവരെ കുറിച്ചും പൊലിസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.ബംഗളൂരുവില്‍ നിന്ന് കുറഞ്ഞ വിലക്ക് കഞ്ചാവ് എത്തിച്ച് അമിത വിലയ്ക്ക് വില്‍പ്പന നടത്തുന്നതാണ് പ്രതികളുടെ രീതി.
പ്രതികള്‍ കഞ്ചാവ് കടത്താനുപയോഗിച്ച പിക്കപ്പ് വാഹനവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.