NADAMMELPOYIL NEWS
JULY 24/2022
ഓമശ്ശേരി: വിദ്യാർത്ഥികളുടെ സർഗ വാസനകൾ പരിപോഷിപ്പിക്കുന്നതിൻ്റെ ഭാഗമായി ഓമശ്ശേരി മദ്റസറത്തുൽ മുജാഹിദീൻ സംഘടിപ്പിച്ച സാഹിത്യ സമാജം ഉദ്ഘാടനം ശ്രദ്ധേയമായി. സദർ മുദരിസ് ഷൈജൽ കല്ലുരുട്ടി അധ്യക്ഷം വഹിച്ചു. സുല്ലമുസ്സലാം സയൻസ് കോളേജ് അസി. പ്രഫസറും എഴുത്തുകാരനുമായ വി.കെ. മുനീർ ഉദ്ഘാടനം ചെയ്തു. ഗായകൻ റിയാസ് ഓമശ്ശേരി മുഖ്യാതിഥിയായിരുന്നു. എൻ.ടി. അബ്ദുസ്സലാം മദനി ആശംസയർപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാന വിതരണം നടത്തി. വിദ്യാർത്ഥികളുടെ വിവിധ കലാവിരുന്നും അരങ്ങേറി. സ്റ്റാഫ് കൺവീനർ പി.വി. ബഷീർ സ്വാഗതവും എം.പി.ടി.എ. പ്രസിഡൻ്റ് എ.കെ. മഹ്സൂറ നന്ദിയും പറഞ്ഞു.