NADAMMELPOYIL NEWS
JULY 17/2022
മസ്‌കത്ത്: കോഴിക്കോട് നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്‌കത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. ഫോർവേഡ് ഗ്യാലറിയിൽ നിന്ന് കത്തിയ ഗന്ധം വന്നതിനെ തുടർന്നാണ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്.
അതേസമയം, എഞ്ചിനിൽ നിന്നോ എപിയുവിൽ നിന്നോ പുക ഉയരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് ഡിജിസിഎ വ്യക്തമാക്കി. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്‌സ്-355 വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം വിമാനത്തിൽ സാങ്കേതിക വിദഗ്ധർ പരിശോധന നടത്തി.