NADAMMELPOYIL NEWS
JULY 10/2022

പ്രവാചകന്മാരായ ഇബ്രാഹിം നബി ക്കും ഇസ്മയിൽ നബിക്കും, ഇസ്മായിലിന്‍റെ മാതാവ് ഹാജറ ബീവിക്കും ദൈവം നല്‍കിയ പരീക്ഷണങ്ങളും അതിന്റെ ത്യാഗവും വിജയഗാഥകളും അയവിറക്കുകയാണ് ബലി പെരുന്നാൾ. നീണ്ട കാത്തിരിപ്പിന് ശേഷം പ്രായാധികൃത്തിൽ ദൈവം കനിഞ്ഞു നൽകിയ പൊന്നോമന മകൻ ഇസ്മായില്‍, തന്നോടൊപ്പം കളിച്ചുല്ലസിക്കുന്ന വേളയിൽ, ദൈവത്തിന്‍റെ പ്രീതിക്ക്, ദൈവ കല്‍പ്പന പോലെ ബലിനല്‍കാന്‍ തീരുമാനിക്കുന്നു. തികച്ചും ദൈവ ദാസനായ ഇബ്റാഹിം ദൈവ കല്പന ഒട്ടും തിരസ്ക്കരിക്കാതെ…, മകനോട് പിതാവ് കാര്യങ്ങള്‍ ബോധിപ്പിക്കുന്നു. ജീവനുതുല്യം സ്നേഹിക്കുന്ന തന്‍റെ പിതാവിന്‍റെ ആഗ്രഹം നിറവേറ്റാന്‍ പുത്രന്‍ ഇസ്മായില്‍ സന്തോഷത്തോടെ സമ്മതം മൂളുകയും,പിതാവിനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
എന്നാൽ ദൈവപരീക്ഷണത്തില്‍ വിജയിച്ച ഇരുവരുടെയും സന്ദത സ്വീകരിച്ച് പകരം ഒരു ആടിനെ ബലി നൽകാനുള്ള ഏർപ്പാടുകൾ ചെയ്യുകയായിരുന്നു. പ്രസ്തുത ബലിയുടെ ഓർമ്മകൾ അയവിറക്കി അതിനെ അനുകരിച്ച് ലോകമുസ്ലിങ്ങൾ മൃഗബലി നടത്തുന്നു എന്നതിനാലാണ് ഈ ആഘോഷം ‘ബലി പെരുന്നാളായത്’.
ഈ പാവന സമരണയ്ക്ക് മുന്നില്‍ ‘നടമ്മല്‍ പൊയില്‍ ന്യൂസ്’ വായനക്കാര്‍ക്ക് ബക്രീദ് ആശംസകള്‍ നേരുന്നു.

 _മുഹമ്മദ് അപ്പമണ്ണില്‍(കൊടുവള്ളി)_

Leave a Reply

Your email address will not be published. Required fields are marked *