NADAMMELPOYIL NEWS
JULY 09/2022
ത്യാഗത്തിന്‍റെയും ആത്മ സമര്‍പ്പണത്തിന്‍റെയും ഓര്‍മ്മകളുമായി വിശ്വാസികള്‍ നാളെ ( ഞായര്‍ ) ബലി പെരുന്നാള്‍ ആഘോഷിക്കും. കോവിഡ് ഭീതി ഒഴിഞ്ഞതിന്‍റെ ആശ്വാസത്തിലാണ് ഏവരും. കനത്ത മഴ ഭീഷണിയിലും പറ്റുന്ന ഇടങ്ങളില്‍ ഈദ്ഗാഹുകള്‍ നടത്താനാണ് തീരുമാനം. പെരുന്നാള്‍ വിപണിയും സജീവമാണ്.
പ്രവാചകന്‍ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്‍റെ ഓര്‍മ്മ പുതുക്കുകയാണ് ബലി പെരുന്നാള്‍. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച മകന്‍ ഇസ്മയിലിനെ ദൈവ കല്‍പ്പനപ്രകാരം ബലി കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും നബിയുടെ ത്യാഗ സന്നദ്ധത കണ്ട് മകന് പകരം ആടിനെ ബലി നല്‍കാന്‍ ദൈവം നിര്‍ദേശിച്ചു. ഇതാണ് വിശ്വാസികള്‍ ബലി പെരുന്നാള്‍ ആയി ആഘോഷിക്കുന്നത്.
കോവിഡ് ഭീതി ഒഴിഞ്ഞതോടെ ആഘോഷം കെങ്കേമമാകും. കനത്ത മഴ തുടരുകയാണെങ്കിലും പരമാവധി ഈദ്്ഗാഹുകള്‍ നടത്തും. പെരുന്നാള്‍ വിപണി തിരക്കിലമര്‍ന്നു കഴിഞ്ഞു. കോഴിക്കോട് മിഠായിത്തെരുവിലടക്കം സാധാരണ എത്താറുള്ളതിലും പതിന്മടങ്ങ് ആളുകളാണ് എത്തിയത്.