NADAMMELPOYIL NEWS
JULY 09/2022
കോഴിക്കോട് കനത്ത മഴയെത്തുടർന്ന് ജില്ലയിൽ കഴിഞ്ഞദിവസം 10 വീടുകൾ ഭാഗികമായി തകർന്നു. കോഴിക്കോട് താലൂക്കിലെ ഒരു വീടിനും വടകരയിൽ നാലും കൊയിലാണ്ടിൽ അഞ്ചും വീടുകൾക്കാണ് നാശമുണ്ടായത്. മേപ്പയ്യൂരിലെ കുരുടൻചേരി കെ സി കുഞ്ഞമ്മത്, ചെറുവണ്ണൂരിലെ പെരിയക്കമണ്ണിൽ രവീന്ദ്രൻ, വളയം വില്ലേജിലെ കുഞ്ഞി പറമ്പത്ത് ദേവി, നന്മണ്ട കണ്ടച്ചംവീട്ടിൽ മീനാക്ഷി തുടങ്ങിയവരുടെ വീടുകളാണ് തകർന്നത്. ഓർക്കാട്ടേരി പോളാംകുറ്റി നാണിയുടെ വീടിനോട് ചേർന്നുള്ളകിണറിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു.