NADAMMELPOYIL NEWS
JULY 06/2022
കോഴിക്കോട് : കടം വാങ്ങി എടുത്ത ലോട്ടറി ടിക്കറ്റിൽ നിർമ്മാർണ തൊഴിലാളിക്ക് ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം . ഒഞ്ചിയം വെള്ളികുളങ്ങര സ്വദേശി ദിവാകരനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ഞായറാഴ്ചകളിൽ നറുക്കെടുപ്പുള്ള ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് ദിവാകരന് ലഭിച്ചിരിക്കുന്നത്.
ആദ്യമായി അല്ല ദിവാകരനെ തേടി ഭാഗ്യദേവത എത്തുന്നത്. രണ്ടാഴ്ചക്കിടെ മൂന്ന് തവണ ദിവാകരന് ലോട്ടറി അടിച്ചിരുന്നു. രണ്ട് തവണ അയ്യായിരം രൂപ വീതവും ഒരു തവണ ആയിരം രൂപയുമാണ് ലഭിച്ചത്.
ഇതോടെ ഭാഗ്യം ഒപ്പം ഉണ്ടെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുകയുണ്ടായി. പിന്നാലെയാണ് ഭാഗ്യം പരീക്ഷിക്കാൻ സുഹൃത്തിൽ നിന്നും പണം കടം വാങ്ങി ടിക്കറ്റെടുത്തത്. ഞായറാഴ്‌ച്ച ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നെങ്കിലും പിറ്റേന്ന് പത്രം നോക്കിയപ്പോഴാണ് സമ്മാനം ലഭിച്ച കാര്യം ഇയാൾ അറിയുന്നത്. അതേസമയം സമ്മാനത്തുക കൊണ്ട് കടം വീട്ടണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ദിവാകരൻ വ്യക്തമാക്കി.