ദോഹ: ​ഖത്തറിലെ ഇന്‍ഡസ്​ട്രിയില്‍ ഏരിയയില്‍ വെയര്‍ ഹൗസിലെ ജോലിക്കിടയിലുണ്ടായ അപകടത്തില്‍ കോഴിക്കോട്​,മുക്കം, മണാശ്ശേരി സ്വദേശി മരണപ്പെട്ടു.
മുക്കം മണാശ്ശേരിയിലെ മുത്താലം കിടങ്ങന്‍തടായില്‍ മുഹമ്മദ് (ബാബു-56) ആണ്​ ഞായറാഴ്ച ഉച്ചകഴിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത്​.

ഭാ​ര്യ: കെട്ടാങ്ങല്‍ കണ്ടിയില്‍ നഫീസ. മ​ക്ക​ള്‍: ഷൗക്കത്ത് (സൗദി), ജംഷീറലി (ഖത്തര്‍), ജുമൈലത്ത് (എന്‍.ജി.ഒ കോര്‍ട്ടേഴ്സ്), ജംഷീറ (മടവൂര്‍). മരുമക്കള്‍: താജുദ്ദീന്‍ (എന്‍.ജി.ഒ കോര്‍ട്ടേഴ്സ്), ഷമീര്‍ (മടവൂര്‍), ബിസ്‌ന നസ്‌റീന്‍ (അരീക്കോട്), നസ്‌റീന്‍ (പാഴൂര്‍).

ജോലി സ്ഥലത്ത്​ കണ്ടെയ്​നറുകള്‍ ഇറക്കുന്നതിനിടയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ മുഹമ്മദിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഹമദ്​ മെഡിക്കല്‍ കോര്‍പറേഷന്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന്​ ബന്ധുക്കള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *