NADAMMELPOYIL NEWS
JUNE 06/2022
നടമ്മൽപൊയിൽ : പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി,കെടയത്തൂർ ജി. എം. എ ൽ പി സ്കൂളിൽ ഹരിത സേനാംഗങ്ങളെ ആദരിച്ചു.
ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹറ ടീച്ചർ, മെമ്പർ പി. ഇബ്രാഹിം, കോഡിനേറ്റർ സ്വീറ്റി എന്നിവർ ഉപഹാര സമർപ്പണം നടത്തി. ഒരേ ഒരു ഭൂമി എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് നടന്ന ആഘോഷത്തിന്റെ ഭാഗമായി തൈകളുടെ വിതരണം, അറബിക് ക്ലബ് പതിപ്പ് പ്രകാശനം, പ്രതിജ്ഞ, ക്വിസ്, പ്ലേക്കാട് പ്രദർശനം എന്നിവ നടന്നു. ഹെഡ്മിസ്ട്രെസ് പി. കെ. ബീന,അധ്യാപകരായ പി. ഐ. ബുഷ്‌റ,റംല എന്നിവർ പ്രസംഗിച്ചു.