NADAMMELPOYIL NEWS
JUNE 05/2022
ഓമശ്ശേരി: മദ്റസത്തുല്‍ മുജാഹിദീന്‍ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി. ഭൂമിക, ഗ്രീന്‍ സിറ്റി അവാര്‍ഡ് ജേതാവും പഞ്ചായത്ത് തല കാര്‍ഷിക അവാര്‍ഡും നേടിയ അഷ്റഫ് കാക്കാട് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തൈകള്‍ അദ്ദേഹം വിതരണം ചെയ്തു. കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി. സദര്‍ മുദരരിസ് ഷൈജല്‍ കല്ലുരുട്ടി അധ്യക്ഷം വഹിച്ചു. മഹല്ല് വിദ്യാഭ്യാസ കണ്‍വീനര്‍ കെ.കെ. റഫീഖ് സലഫി, എന്‍.ടി. അബ്ദുസ്സലാം മദനി, കെ.കെ. അബ്ദുസ്സത്താര്‍ എന്നിവര്‍ പ്രസംഗിച്ചു. മദ്റസയുടെ പരിസരത്ത് വിദ്യാര്‍ത്ഥികള്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. പി. അബൂബക്കര്‍ മദനി സ്വാഗതവും പി.വി. സഈദ നന്ദിയും പറഞ്ഞു.