NADAMMELPOYIL NEWS
JUNE 03/2022
താമരശ്ശേരി;പ്ലസ്ടു വിദ്യാര്‍ഥിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി ചുങ്കം ഓര്‍ക്കിഡ് ഹൗസിങ് കോളനിയിലെ അധ്യാപക ദമ്പതികളായ സന്തോഷിന്റെയും ബിജിലിയുടെയും മകന്‍ ആഷിഷ് കെ സന്തോഷ് (16) ആണ് മരിച്ചത്. താമരശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.
സഹോദരന്‍: അഭിനവ് കെ സന്തോഷ്. പിതാവ് സന്തോഷ് മുണ്ടക്കല്‍ യുപി സ്‌കൂളിലെ പ്രധാന അധ്യാപകനാണ്. മാതാവ് കൊടുവള്ളി കെഎംഒ സ്‌കൂളിലെ അധ്യാപികയാണ്.
NADAMMELPOYIL NEWS
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി ചുങ്കം യൂനിറ്റ് പ്രസിഡന്റും മുന്‍ അധ്യാപകനുമായ എ പി ചന്തു മാസ്റ്ററുടെ ചെറുമകനാണ്. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് കൊടുവള്ളി കാവുങ്ങല്‍ തറവാട് വീട്ടുവളപ്പില്‍.