NADAMMELPOYIL NEWS
JUNE 01/2022
കൊച്ചി;ബലാത്സംഗക്കേസിൽ വിജയ് ബാബുവിന്റെ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. ഇന്ന് ഒൻപത് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. നാളെയും ഹാജരാകണമെന്ന് പൊലീസ് നിര്‍ദേശം. തനിക്കെതിരെയുള്ള കേസ് കെട്ടിചമച്ചതെന്ന് വിജയബാബു. പരസ്പരസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നുവെന്നാണ് മൊഴി. സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ്. ഒളിവിൽ പോകാൻ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു.
NADAMMELPOYIL NEWS
ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം നൽകിയതോടെയാണ് ഒളിവിൽ പോയ വിജയ് ബാബു കൊച്ചിയിൽ തിരിച്ചെത്തിയത്. ദുബായിൽ നിന്ന് നെടുംബാശേരിയിലേക്കുള്ള എമറൈറ്റ്സ് വിമാനത്തിലായിരുന്നു യാത്ര. നാട്ടിൽ എത്തിയാലുടൻ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാവൻ ഹൈക്കോടതി നിർദേശിച്ചതിനാൽ നേരെ കൊച്ചി സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചു. വഴി മധ്യേ ക്ഷേത്രദർശനം. പത്തേ മുക്കാലോടെ സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി. അന്വേഷണ ഉദ്യോഗസ്‌ഥന്
മുന്നിൽ ഹാജരായി. കേസിൽ തെളിവുകളും സാക്ഷി മൊഴികളും ശേഖരിച്ച പൊലീസ് വിജയ് ബാബുവിനെ ചോദ്യം ചെയ്തശേഷം തുടർനടപടികളിലേക്ക് കടക്കും. സിനിമ മേഖലയിൽ ചിലർക്കുള്ള വ്യക്തിവിരോധമാണ് പരാതിക്ക് കാരണമെന്ന് ആരോപിച്ച് വിജയ് ബാബുവിന്റെ കുടുംബം കൊച്ചി കമ്മിഷണറെ കണ്ടിരുന്നു. അതിലും അന്വേഷണം നടക്കുകയാണ്. മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി നാളെ പരിഗണിക്കും.