NADAMMELPOYIL NEWS
MAY 14/22

കോഴിക്കോട്: നടിയും മോഡലുമായ ഷഹന ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച്‌ ഷഹനയുടെ കുടുംബം.
ഭര്‍ത്താവ് സജ്ജാതിനെതിരെയാണ് ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മകളെ സജ്ജാദ് കൊന്നതാണെന്നും ഷഹനയുടെ മാതാവ് പ്രതികരിച്ചു. ഷഹന കഴിഞ്ഞ ദിവസം തന്നെ വിളിച്ചിരുന്നുവെന്നും ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന് പറഞ്ഞതായും സഹോദരന്‍ പ്രതികരിച്ചു.

കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിനിയാണ് ഷഹന. പറമ്ബില്‍ ബസാറില്‍ വാടയ്ക്ക് താമസിക്കുന്ന ഷഹനയെ ജനലഴിയില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍, ഭര്‍ത്താവ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഒരു വര്‍ഷം മുന്‍പാണ് ഇരുവരുടേയും വിവാഹം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *