NADAMMELPOYIL NEWS
APRIL 30/22
താമരശ്ശേരി: താമരശ്ശേരി സിഎച്ച് സെന്റർ താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും പെരുന്നാള്‍ ദിനത്തിൽ നൽകുന്ന ഭക്ഷണം ബഹ്റൈൻ കെഎംസിസി കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി ഏറ്റെടുത്തു. അതിലേക്കുള്ള ഫണ്ട് കെ.എം.സി.സി രക്ഷാധികാരി സലിം തച്ചംപൊയിൽ സെന്റര്‍ ട്രഷറർ ആർകെ മൊയ്തീന്‍ കുട്ടിക്ക് കൈമാറി. ചടങ്ങ് കെഎം അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പിഎസ് മുഹമ്മദലി അധ്യക്ഷം വഹിച്ചു. പിപി ഹാഫിസുറഹ്മാൻ സ്വാഗതം പറഞ്ഞു. Np rasak master,ബഹ്റൈൻ കെഎംസിസി നേതാക്കളായ ഫസൽ പാലകുറ്റി(ഓർഗനൈസിംഗ് സെക്രട്ടറി) അൻവർ സാലി( സെക്രട്ടറി) സംബന്ധിച്ചു. കെസി
ബഷീർ നന്ദിയും പറഞ്ഞു.