NADAMMELPOYIL NEWS
APRIL 24/22
കൊടുവള്ളി; പുതുപ്പാടി സ്വദേശിയായ യുവാവ് സൗദിഅറേബ്യയിൽ കുഴഞ്ഞ് വീണ് മരിച്ചു. പുതുപ്പാടി പൂലോട് പാലത്തിങ്ങല്‍ അബ്ദുല്‍ അസീസ് (40) ആണ് സൗദി അറേബ്യയിലെ ബുറെദെയില്‍ കുഴഞ്ഞ് വീണ് മരിച്ചത്. ജോലി സ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷബ്ന. രണ്ടു കുട്ടികളുണ്ട്. നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.