NADAMMELPOYIL NEWS
APRIL 22/22
ഓമശ്ശേരി:പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ഓമശ്ശേരിയിൽ രണ്ടാം ദിവസവും ആരോഗ്യ വകുപ്പിൻ്റെ പരിശോധന നടന്നു.33 സ്ഥാപനങ്ങൾ പരിശോധിച്ചതിൽ നിരവധി സ്ഥാപനങ്ങൾ ലൈസൻസ് ഇല്ലാതെയും പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ ശുചിത്വമില്ലാതെയും അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.ഹോട്ടലുകൾ,കൂൾബാറുകൾ, ടെക്സ്റ്റൈയിൽസ്,സൂപ്പർ മാർക്കറ്റുകൾ,പെട്രോൾ പമ്പുകൾ,വർക്ക്ഷോപ്പുകൾ,മറ്റു കടകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
ശാസ്ത്രീയ മാലിന്യ സംസ്ക്കരണ സംവിധാനങ്ങളില്ലാതെ പൊതു ഓടയിലേക്ക് മലിനജലം ഒഴുക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പകർച്ചവ്യാധികൾക്ക് കാരണമാവുന്ന വിധത്തിൽ പ്രവർത്തിക്കുന്ന സ്ഥാപന ഉടമകൾക്കെതിരെ പ്രോസിക്യൂഷൻ നടപടികളുടെ ഭാഗമായി 6 സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമ പ്രകാരവും കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരവും സ്പോട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.പരിശോധനക്ക് ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സി.ടി ഗണേശൻ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മഞ്ജുഷ ടി ഒ, ജയകൃഷ്ണൻ കെ.ടി,സജീർ ടി എന്നിവർ നേതൃത്വം നൽകി.പരിശോധന തുടരുമെന്നും സ്ഥാപന ഉടമകൾ നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കണമെന്നും മെഡിക്കൽ ഓഫീസർ ഡോ.ബി.സായ്നാഥ് അറിയിച്ചു.