NADAMMELPOYIL NEWS
APRIL 21/22
ദുബായ്: മോഷണത്തിനിടെ ഗുജറാത്ത് സ്വദേശികളായ ദമ്പതികളെ ദാരുണമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ 26കാരനായ പാക്കിസ്ഥാൻ സ്വദേശിക്ക് വധശിക്ഷ. ദുബായ് അറേബ്യൻ റാഞ്ചസിലെ വി ല്ലയിൽ ഇന്ത്യൻ ദമ്പതികളായ ഹിരൺ ആദിയ (48), വിധി ആദിയ (40) എന്നിവരെ കൊല്ലപ്പെട്ട കേ സിലാണ് വധശിക്ഷ. ദുബായ് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
2020 ജൂൺ 17ലാണ് കേസിനാസ്പദമായ സംഭവം. ഷാർജയിൽ ബിസിനസ് നടത്തിയിരുന്ന ദമ്പതിക ളുമായി നേരത്തേതന്നെ പരിചയം സ്ഥാപിച്ചിരുന്ന പ്രതി വ്യക്തമായ ആസൂത്രണത്തോടെ മോഷണത്തി നായി വില്ലയിലെത്തുകയായിരുന്നു. ദമ്പതികളുടെ മുറിയിൽ പ്രവേശിച്ച് വിലപിടിപ്പുള്ള വസ്തുക്കൾ തിരയുന്നതിനിടയിൽ ഹിരൺ ആദിയ ഉണർന്ന് നിലവിളിച്ചതോടെ പ്രതി ഇരുവരെയും ആക്രമിക്കുക യായിരുന്നു.
നിലവിളികേട്ടെത്തിയ 18 വയസുള്ള മകളാണ് രക്തത്തിൽ കുളിച്ചനിലയിൽ മാതാപിതാക്കളെ കണ്ടത്. അലാറം മുഴക്കാനും പോലീസിനെ അറിയിക്കാനും ശ്രമിച്ചപ്പോൾ പ്രതി ആക്രമിക്കുകയും ഇവരുടെ കഴുത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും പ്രതി രക്ഷ പ്പെട്ടിരുന്നു.
പോലീസ് നടത്തിയ പരിശോധനയിൽ വില്ലയിൽനിന്ന് 1000 മീറ്റർ അകലെയായി കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തി. കൃത്യം നടത്തി വെറും 24 മണിക്കൂറിനുള്ളിൽ പ്രതിയെ ഷാർജയി ൽനിന്ന് ദുബായ് പോലീസ് പിടികൂടുകയായിരുന്നു. മോഷ്ടിച്ച ആഭരണങ്ങളും പിന്നീട് കണ്ടെത്തി.
ആസൂത്രിത കുറ്റകൃത്യമായതിനാൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെ ടുകയായിരുന്നു. വിധിക്കെതിരേ 15 ദിവസത്തിനകം അപ്പീൽ നൽകാം.