NADAMMELPOYIL NEWS
APRIL 16/22
താമരശ്ശേരി-താമരശ്ശേരി ചുരത്തില്‍ ആറാം വളവില്‍ ഓടിക്കൊണ്ടിരിക്കുന്ന ബെെക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ട് വീണ് പരിക്കേറ്റ യുവാവ് മരിച്ചു.
മലപ്പുറം നിലമ്പൂര്‍ സ്വദേശി അബിനവ് (20) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് വയനാട്ടിലേക്ക് ഉല്ലാസ യാത്രക്ക് പുറപ്പെട്ട ആറംഗ സംഘത്തിലെ ഒരു ബെെക്കില്‍ പാറ ഉരുണ്ട് വന്ന് പതിച്ചത്.
വനത്തില്‍ പൊട്ടിവീണ മരം പതിച്ചതിനെ തുടര്‍ന്ന് സ്ഥാനചലനം സംഭവിച്ച കൂറ്റന്‍ പാറ റോഡിലേക്ക് ഉരുണ്ട് വന്നതാണെന്നാണ് നിഗമനം.പരിക്കേറ്റവര്‍ക്ക് ഈങ്ങാപ്പുഴ ഹോസ്പിറ്റലില്‍ പ്രാഥമിക ചികില്‍സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും സാരമായി പരിക്കേറ്റ അബിനവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.