NADAMMELPOYIL NEWS
APRIL 04/22
കോഴിക്കോട് : യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി അയനിക്കാട് പാലേരിയില്‍ കൃഷ്ണന്‍റെ മകന്‍ അജിത് ആര്‍. കൃഷ്ണ (32)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് ആറ് മണിക്ക് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് മൃതദേഹം അജിത്തിന്‍റേതാണെന്ന് തിരിച്ചറിഞ്ഞത്.
പയ്യോളി ഗവ. ഹൈസ്കൂളിന് സമീപത്തെ റെയില്‍പാളത്തിലൂടെ നിസാമുദ്ദീനിലേക്ക് പോകുകയായിരുന്ന മംഗള ലക്ഷദ്വീപ് എക്സപ്രസ്സ് ട്രെയിന്‍ ഇടിച്ചാണ് അജിത്ത് മരിച്ചത്.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നിൽകും. യു.എല്‍.സി.സി. ജീവനക്കാരനായിരുന്ന അജിത്ത് അവിവാഹതിനാണ്. മാതാവ്: രാധ, സഹോദരി അനീജ.