NADAMMELPOYIL NEWS
APRIL 04/22

താമരശ്ശേരി;താമരശേരിയില്‍ അഴിമതി നടത്തിയതിന് മൂന്ന് ഡെപ്യൂട്ടി തഹസില്‍ദാർമാ‍ർക്ക് സസ്പെന്‍ഷന്‍. താമരശേരി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരായിരുന്ന പിഎന്‍ പ്രവീൺകുമാർ, കെ. ലതീഷ് കുമാർ, ശ്രീധരന്‍ വലക്കുളവന്‍ എന്നിവരെയാണ് വിജിലന്‍സ് അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തത്.
2015-2016 കാലയളവില്‍ അനധികൃതമായി മണല്‍ കടത്തിയതിന് കസ്റ്റഡിയിലെടുത്ത 61 വാഹനങ്ങളില്‍നിന്നും നിയമാനുസരണം പിഴയീടാക്കാതെ വിട്ട് നല്‍കിയെന്ന പരാതിയെ തുടർന്നാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. ഉദ്യോഗസ്ഥർ അഴിമതി നടത്തിയെന്നും ഇതുവഴി സർക്കാറിന് പതിനൊന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *