NADAMMELPOYIL NEWS
APRIL 02/22
കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ ശഅ്ബാൻ 30 പൂർത്തിയാക്കി റംസാൻ ഒന്ന് (വ്രതാരംഭം) ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ (കെ.എൻ.എം) കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് മഅ്ദനി അറിയിച്ചു. മാസപ്പിറവി കാണാത്തതിനാൽ സമസ്ത വിഭാഗം വ്രതാരംഭം അറിയിച്ചിട്ടില്ല.
അതേസമയം, മാസപ്പിറവി സംബന്ധിച്ച് ഏകീകൃത തീരുമാനമെടുക്കുന്നതിനായി വിവിധ ജമാ അത്തുകളിലെ ഇമാമുമാരുടെയും മഹല്ല് ഭാരവാഹികളുടെയും യോഗം ഇന്ന് വൈകിട്ട് 7ന് പാളയം ജുമാ മസ്ജിദിൽ ചേരുമെന്ന് പാളയം ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി അറിയിച്ചു.