NADAMMELPOYIL NEWS
MARCH 20/22
ഒാമശ്ശേരി;ഓമശ്ശേരിയിലെ പ്രവാസി കൂട്ടായ്മയായ “ജിയോ ഓമശ്ശേരി” രൂപീകൃതമായിട്ട് രണ്ട് വർഷം പൂർത്തിയാവുകയാണ്. കേരളത്തിന് പുറത്ത് ഉപജീവനത്തിന് പോയ “ഓമശ്ശേരിക്കാരുടെ കൂട്ടായ്മ “എന്ന ലക്ഷ്യത്തോടെയാണ് ഈ കൂട്ടായ്മക്ക് രൂപം നൽകിയത്. കഴിഞ്ഞ രണ്ട് വർഷത്തിനകം പ്രവാസികളുടെ നിരവധി വിഷയങ്ങളിൽ ജിയോ ഇടപെടുകയും പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ ക്വാറന്റൈൻ സെന്റർ ഏർപ്പെടുത്തിയത് ഇതിന്റെ ഭാഗമായിരുന്നു. പ്രവാസികളുടെ ആവശ്യങ്ങൾക്ക് മുൻ തൂക്കം നൽകി ആരംഭിച്ച “ജിയോ പ്രവാസി കേന്ദ്ര” ക്ക് വലിയ സ്വീകാര്യതയാണ് പൊതു സമൂഹത്തിൽ നിന്ന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ജിയോക്ക് രണ്ട് വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ ഒരു സംരംഭത്തിന് കൂടി തുടക്കം കുറിക്കുകയാണ്. “ജിയോ ഫാമിലി മാർട്ട്” എന്ന പേരിൽ വിപുലമായ സൗകര്യങ്ങളോടെ ഒരു സൂപ്പർമർക്കറ്റാണ് രണ്ടാം വാർഷിക സമ്മാനമായി ഒരുക്കുന്നത്. വീട്ടിലേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളുടെ വൻ ശേഖരണാണ് ഒരു കുടക്കീഴിൽ സജ്ജമാക്കിയിട്ടുള്ളത്. നാട്ടുകാർക്കും പ്രവാസികൾക്കും ഒരു പോലെ പ്രയോജനപ്പെടുന്ന പദ്ധതിയാണ് ഇതെന്ന കാര്യത്തിൽ സംശയമില്ല. അടുത്ത ഞായറാഴ്ച (20/03/2022) വൈകുന്നേരം മൂന്ന് മണിക്ക് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നാടിനായി സമർപ്പിക്കും.ഉദ്ഘാടന ദിവസത്തിൽ ഇരുന്നൂറോളം റമദാൻ കിറ്റുകൾ നൽകുന്നതാണ്. കൂടാതെ ഉപഭോക്താക്കൾക്കു കൈ നിറയെ സമ്മാനങ്ങളും ഭാഗ്യപരീക്ഷണവും ഉണ്ടായിരിക്കും.എം എൽ എ മാരായ എംകെ മുനീർ, ലിന്റോ ജോസഫ്, പി ടി എ റഹീം മുൻ എം എൽ എ മാരായ കാരാട്ട് റസാഖ്, ഉമ്മർ മാസ്റ്റർ, പഞ്ചായത്ത് പ്രസിഡന്റ് നാസർ പുളിക്കൽ, വാർഡ് മെമ്പർമാർ പൗരപ്രമുഖർ തുsങ്ങി നിരവധി വിശിഷ്‌ട വ്യക്തിത്വങ്ങൾ പരിപാടിയിൽ സംബന്ധിക്കും.
പങ്കെടുത്തവർ
പ്രസിഡന്റ് K C റഹീം
സെക്രട്ടറി U K ഇബ്രാഹിം
ട്രഷറർ P K അഷ്‌റീഫ്
വൈസ് പ്രസിഡന്റ് മുഹമ്മദ് ബാബു
വർക്കിംഗ് സെക്രട്ടറി K K ബഷീർ
ട്രസ്റ്റ് അംഗങ്ങൾ
- യുസഫ് മോഡേൺ
- അബൂബക്കർ വമ്പൻ