NADAMMELPOYIL NEWS
MARCH 18/22
നടമ്മൽപൊയിൽ :; കെടയത്തൂർ ജി. എം. എൽ. പി. സ്കൂളിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് പി. പ്രഭ ടീച്ചർ, ദീർഘകാലം പി. ടി. എ. പ്രസിഡണ്ടായിരുന്ന എ. കെ. അബ്ദുല്ലത്തീഫ് എന്നിവർക്കുള്ള യാത്രയയപ്പും സ്കൂൾ വാർഷികാഘോഷവും മാർച്ച് 30 ( ബുധൻ) ന് നടക്കും. പരിപാടിയുടെ ഭാഗമായി പ്രതിഭകളെ ആദരിക്കൽ, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. വാർഷികാഘോഷത്തിന്റെ വിജയത്തിനായി ഗ്രാമ പഞ്ചായത്ത് മെമ്പർ പി. ഇബ്രാഹീം ചെയർമാനും ടി. എൻ. അബ്ദുൽ റസാഖ് കൺവീനറും എെ.പി.നവാസ്, എ. കെ. അബ്ദുല്ലത്തീഫ്, പി. ടി. അബ്ദുൽ അലി മാസ്റ്റർ എന്നിവർ ഭാരവാഹികളുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. എ. കുഞ്ഞാലി മാസ്റ്റർ മുഖ്യ രക്ഷാധികാരിയാണ്.