NADAMMELPOYIL NEWS
MARCH 12/22

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിലെ സമ്പൂർണ്ണ പരാജയത്തോടെ വെട്ടിലായിരിക്കുകയാണ് കോൺഗ്രസ് ദേശീയ നേതൃത്വം. ഒന്നിന് പിന്നാലെ ഒന്നായി ഓരോ തെരഞ്ഞെടുപ്പിലും പാര്‍ട്ടി തോറ്റ് തുന്നം പാടുമ്പോള്‍ നേതൃത്വം മാറിയേ തീരൂ എന്ന ആവശ്യം ശക്തമാക്കുകയാണ് ഗ്രൂപ്പ് 23 നേതാക്കള്‍(Congress Workers Against Nehru Family). കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, ഭൂപേന്ദ്രഹൂഡ, മനീഷ് തിവാരി എന്നീ നേതാക്കളാണ് ഗുലാംനബി ആസാദിന്‍റെ വീട്ടില്‍ ഒത്തു കൂടിയത്. അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ഗാന്ധി കുടംബം പിന്‍മാറണം. അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനും മല്ലികാര്‍ജുന ഖാര്‍ഗയെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവാക്കാനുമാണ് ഗാന്ധി കുടുംബത്തിന്‍റെ ആലോചന.

എന്നാൽ ഈ ഫോര്‍മുല അംഗീകരിക്കേണ്ടതില്ലെന്നും ഗ്രൂപ്പ് 23 തീരുമാനിച്ചു. അതോടൊപ്പം ഗാന്ധി കുടംബം മുന്‍പോട്ട് വയക്കുന്ന ഒരു ഫോര്‍മുലയും അംഗീകരിക്കേണ്ടെന്ന നിലപാടും ശക്തമായി ഉയരുകയാണ്.
സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്തും അഴിച്ചു പണി വേണമെന്നും ആവശ്യം ഉയരുന്നുണ്ട്. പഞ്ചാബിലെ തോല്‍വിയടക്കം ചൂണ്ടിക്കാട്ടി പ്രവര്‍ത്തക സമിതിയില്‍ കെ.സി വേണുഗോപാലിനെതിരെ നിലപാട് ശക്തമാക്കാനാണ് ഗ്രൂപ്പ് 23 ന്‍റെ തീരുമാനം. ഇക്കഴിഞ്ഞ തെര‍ഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പോലും ഏകപക്ഷീയമായിരുന്നു. തോല്‍വിക്ക് പ്രധാനകാരണമായി നേതാക്കള്‍ വിലയിരുത്തി. എന്നാൽ നാണംകെട്ട തോൽവി തന്നെയാണ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായത്.

കോൺഗ്രസിനെ തള്ളിമാറ്റി പ്രതിപക്ഷ ഐക്യത്തിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വീണ്ടും കളത്തിലിറങ്ങിയിരിക്കുകയാണ്. മാസങ്ങൾക്കകം നടക്കേണ്ട രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കൾ പ്രതിപക്ഷ പൊതുസ്ഥാനാർഥിയാകാൻ സാധ്യത മങ്ങി. ഒടുവിലത്തെ തെരഞ്ഞെടുപ്പു തോൽവിയോടെ ലോക്സഭക്കു പിന്നാലെ ജൂലൈയോടെ രാജ്യസഭയിലെ പ്രതിപക്ഷ നേതൃപദവിയും കോൺഗ്രസിന് നഷ്ടപ്പെട്ടേക്കും.

Leave a Reply

Your email address will not be published. Required fields are marked *